ബുര്‍ഖ ധരിച്ച് പാര്‍ലമെന്റിലെത്തിയ സെനറ്ററെ സസ്പെന്‍ഡ് ചെയ്തു
കുടിയേറ്റ വിരുദ്ധ വണ്‍ നേഷന്‍ നേതാവാണ് ആസ്ട്രേലിയന്‍ സെനറ്റര്‍ എഴുപത്തൊന്നുകാരി പോളിന്‍ ഹാന്‍സണ്‍. മുസ്ളിം വസ്ത്രം നിരോധിക്കണമെന്ന പോളിന്‍റെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഈ ആവശ്യമുന്നയിച്ചു കൊണ്ടണ്ടുള്ള പോളിന്‍റെ പ്രതിരോധ മുറയാണ് രസകരം~ മുസ്ളിം വസ്ത്രമായ ബുര്‍ഖ ധരിച്ചു കൊണ്ട് സെനറ്റിലെത്തിയാണ് മുസ്ളിം വസ്ത്രം നിരോധിക്കണമെന്ന ആവശ്യം പോളിന്‍ ഉന്നയിച്ചത്.

കുടിയേറ്റ വിരുദ്ധ വണ്‍ നേഷന്‍ പാര്‍ട്ടിയിലെ ക്വീന്‍സ്ലാന്‍ഡ് സെനറ്ററായ അവര്‍ പൊതു നിരത്തുകളില്‍ മുഖം മുഴുവന്‍ മൂടുന്ന വസ്ത്രങ്ങള്‍ നിരോധിക്കുന്നതിനുള്ള ബില്‍ അവതരിപ്പിക്കാന്‍ വേണ്ടിയാണ് ബുര്‍ഖ ധരിച്ച് സെനറ്റില്‍ എത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച പോളിന്‍ ഹാന്‍സണ്‍ സെനറ്റില്‍ ഈ ബില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ മറ്റു നിയമനിര്‍മാതാക്കള്‍ അവരെ തടഞ്ഞു. അതിനു തൊട്ടു പിന്നാലെയാണ് അവര്‍ കറുത്ത ബുര്‍ഖ ധരിച്ച് തിരിച്ചെത്തി വ്യത്യസ്തമായ രീതിയില്‍ തന്‍റെ പ്രതിഷേധം രേഖപ്പെടുത്തിയത്. ഇതോടെ പോളിനെതിരെ മറ്റു സെനറ്റര്‍മാര്‍ കടുത്ത വംശീയത പറഞ്ഞ് കടന്നാക്രമണം നടത്തി.

ആസ്ട്രേലിയയിലെ മുസ്ളിം ഗ്രീന്‍ സെനറ്ററായ മെഹ്രീന്‍ ഫാറൂഖി, വെസ്റേറണ്‍ ആസ്ട്രേലിയ സംസ്ഥാനത്തെ സ്വതന്ത്ര സെനറ്ററായ അഫ്ഗാന്‍ വംശജ ഫാത്തിമ പേമാന്‍, വിദേശകാര്യമന്ത്രി പെന്നി വോങ് എന്നിവര്‍ പോളിനെതിരെ ശക്തമായി അപലപിച്ചു രംഗത്തെത്തി.അതോടെ പോളിന്‍ ഹാന്‍സണ്‍ ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു:

"ഞാന്‍ അത് ധരിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ , ബുര്‍ഖ നിരോധിക്കുക'

1996ല്‍ ആസ്ട്രേലിയന്‍ സെനറ്റിനെ അഭിസംബോധന ചെയ്ത തന്‍റെ കന്നി പ്രസംഗത്തില്‍ തന്നെ ഹാന്‍സണ്‍ കടുത്ത വിമര്‍ശനത്തിനിരയായി. ആസ്ട്രേലിയ മുസ്ളിങ്ങളാല്‍ ചതുപ്പു നിലമാകാന്‍ സാധ്യതയുണ്ടെന്ന് ഹാന്‍സണ്‍ പ്രസംഗിച്ചതാണ് കടുത്ത വിമര്‍ശനത്തിനു കാരണമായത്. 2017ല്‍ പാര്‍ലമെന്‍റില്‍ അവര്‍ ബുര്‍ഖ ധരിച്ചെത്തുകയും ബുര്‍ഖയ്ക്ക് ദേശീയ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
- dated 01 Dec 2025

Comments:

Keywords: Australia - Otta Nottathil - burqa_australia_suspend Australia - Otta Nottathil - burqa_australia_suspend,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.